Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Attacks

ജ​ന്മ​ദി​ന​മാ​യി​രു​ന്നു അ​ന്ന്, ഹോ​ട്ട​ലി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം; മും​ബൈ ആ​ക്ര​മ​ണം നേ​രി​ൽ ക​ണ്ട അ​ർ​ജു​ന് ഇ​ത് പ​ക​വീ​ട്ട​ൽ

ധു​ര​ന്ധ​ർ 2ൽ ​ഐ​എ​സ്ഐ മേ​ജ​ർ ഇ​ക്ബാ​ൽ എ​ന്ന വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തി​യ ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ജു​ൻ രാം​പാ​ൽ സി​നി​മ​യ്ക്ക് കൈ ​കൊ​ടു​ത്ത​ത് ത​ന്നെ ഒ​രു പ​ക​വീ​ട്ട​ലി​ന് വേ​ണ്ടി​യാ​ണ്.

2008 ന​വം​ബ​ർ 26-ന് ​മും​ബൈ താ​ജ് ഹോ​ട്ട​ലി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ൾ അ​ർ​ജു​ൻ രാം​പാ​ലും അ​തി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. മും​ബൈ ന​ഗ​രം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ന്ന ആ ​രാ​ത്രി​യി​ൽ താ​ൻ ക​ണ്ട കാ​ഴ്ച​ക​ളും അ​നു​ഭ​വി​ച്ച ഭ​യ​വും ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്നു​വെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി.

മും​ബൈ​യി​ൽ ന​ട​ന്ന ഇ​ന്ത്യ ടു​ഡേ​യു​ടെ ഹ​ലോ! ഹാ​ൾ ഓ​ഫ് ഫെ​യിം അ​വാ​ർ​ഡ്‌​സ് വേ​ദി​യി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ.

2008-ൽ, 26/11 ​സ​മ​യ​ത്ത് ഞാ​ൻ ഈ ​ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്നു (ഫോ​ർ സീ​സ​ൺ​സ്). എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​താ​യി​രു​ന്നു ഞാ​ൻ. ഞ​ങ്ങ​ൾ താ​ജ് ഹോ​ട്ട​ലി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​യി​രു​ന്നു ആ ​യാ​ത്ര. ന​വം​ബ​ർ 26 എ​ന്‍റെ ജ​ന്മ​ദി​നം കൂ​ടി​യാ​ണ്. ​ആ സ​മ​യ​ത്ത് ഞ​ങ്ങ​ൾ ബാ​റി​ലി​രു​ന്ന് ഒ​രു ഡ്രി​ങ്ക് ഓ​ർ​ഡ​ർ ചെ​യ്തു. അ​പ്പോ​ഴാ​ണ് ആ​ദ്യ​ത്തെ ബോം​ബ് സ്ഫോ​ട​നം ന​ട​ന്ന​ത്.

അ​ത് മാ​ഹി​മി​ന് അ​ടു​ത്താ​യി​രു​ന്നു. ആ ​ശ​ബ്ദം ഞാ​ൻ കേ​ട്ടു, ഹോ​ട്ട​ലി​ലെ ഗ്ലാ​സു​ക​ളെ​ല്ലാം വി​റ​ച്ചു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ല്ല.

പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ഞ​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ ശ​ബ്ദി​ച്ചു തു​ട​ങ്ങി. കൊ​ളാ​ബ​യി​ൽ ഏ​തോ ഗാം​ഗ് വാ​ർ (ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ) ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങോ​ട്ട് വ​ര​രു​തെ​ന്നു​മാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്.

ഏ​ക​ദേ​ശം 20-30 മി​നി​റ്റി​നു​ള്ളി​ൽ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി. ഹോ​ട്ട​ൽ ഉ​ട​മ ആ​ദ​ർ​ശ് ജാ​തി​യ വ​ള​രെ മാ​ന്യ​മാ​യി എ​നി​ക്ക് ഒ​രു സ്യൂ​ട്ട് മു​റി ന​ൽ​കി. നി​ങ്ങ​ൾ​ക്ക് രാ​ത്രി ഇ​വി​ടെ താ​മ​സി​ക്കാം, പ​ക്ഷേ ആ​രെ​യും പു​റ​ത്തു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല, അ​ത് സു​ര​ക്ഷി​ത​മ​ല്ല എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ങ്ങ​നെ എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ, 26/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഭീ​ക​ര​ത​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത് ഞാ​ൻ ക​ണ്ടു. പി​റ്റേ​ന്ന് രാ​വി​ലെ കാ​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ, വ​ഴി​യി​ലെ കാ​ഴ്ച​ക​ൾ ക​ണ്ട് എ​നി​ക്ക് വ​ല്ലാ​തെ അ​സ്വ​സ്ഥ​ത തോ​ന്നി, മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും വ​ണ്ടി നി​ർ​ത്തേ​ണ്ടി വ​ന്നു.

പി​ന്നീ​ട് ആ​ദി​ത്യ എ​ന്നോ​ട് ധു​ര​ന്ധ​ർ സി​നി​മ​യി​ലെ 26/11 രം​ഗം വി​വ​രി​ച്ച​പ്പോ​ൾ, എ​നി​ക്ക് പ​ക​വീ​ട്ടാ​ൻ ഉ​ള്ള സ​മ​യ​മാ​യി എ​ന്നാ​ണ് തോ​ന്നി​യ​ത്, അ​ത് ത​ന്നെ​യാ​ണ് ഞാ​ൻ ആ ​സി​നി​മ​യി​ലൂ​ടെ ചെ​യ്ത​തും. എ​നി​ക്ക് ഇ​ത്ര​യേ പ​റ​യാ​നു​ള്ളൂ... ഭാ​ര​ത് മാ​താ കി ​ജ​യ്!’’ അ​ർ​ജു​ൻ രാം​പാ​ൽ പ​റ​ഞ്ഞു. 

സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും 26/11-നെ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള രം​ഗ​ങ്ങ​ളും വി​വ​രി​ച്ച​പ്പോ​ൾ ത​ന്നെ ഇ​തി​ലൂ​ടെ ത​ന്‍റെ പ​ക​വീ​ട്ടാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പി​ച്ച​താ​യി താ​രം പ​റ​ഞ്ഞു.

Latest News

Corehub Up